Tuesday, February 28, 2017

പച്ചക്കറി ഉപയോഗിക്കുമ്പോള്‍





1 . ഉള്ളി , വെളുത്തുള്ളി എന്നിവ അല്‍പസമയം വെള്ളത്തിലിട്ടു വെച്ചാല്‍ പെട്ടെന്ന് തൊലി കളയാന്‍ സാധിക്കും.
2 . സവാള അരിയുന്നതിന് മുന്‍പ് രണ്ടായി മുറിച്ചു തണുത്ത വെള്ളത്തില്‍ അഞ്ചു മിനിറ്റു മുക്കിവെച്ചാല്‍  അരിയുമ്പോള്‍ കണ്ണില്‍നിന്നു വെള്ളം വരികയില്ല . 
3 . ഉരുളക്കിഴങ്ങ് പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ഒഴിച്ചാല്‍ കിഴങ്ങിന്റെ വെളുത്ത നിറം പോകാതിരിക്കും .
4. കട്ടിംഗ് ബോര്‍ഡില്‍ വെള്ള വിനാഗിരി തേച്ചു അതില്‍ വെച്ച് ഉള്ളി അരിഞ്ഞാല്‍ കണ്ണുനീര്‍ വരില്ല.
5. വെണ്ടയ്ക്ക പാകം ചെയ്യുമ്പോള്‍ വഴുവഴുപ്പുണ്ടാകതിരിക്കാന്‍ വഴറ്റുമ്പോള്‍ ഒരു കഷ്ണം കുടംപുളി അതില്‍ ഇടുക.
6 . പച്ചക്കറികള്‍ അരിയുന്നതിന് മുന്‍പ് വിനാഗിരി ഒഴിച്ച് കഴുകുക 
7 . പച്ചക്കറികള്‍ അടച്ചുവെച്ചു അധികം വേവിക്കാതെ എടുത്താല്‍ പോഷകാംശങ്ങള്‍ നഷ്ടപ്പെടതിരിക്കും .
8 . നാരങ്ങാ ചൂടുവെള്ളത്തില്‍ ഇട്ടശേഷം പിഴിഞ്ഞാല്‍ കൂടുതല്‍ നീര് കിട്ടും .
9 . പച്ചമുളക് പഴുത്തു പോകാതിരിക്കാന്‍ ഞെട്ട് നുള്ളിക്കളയുക .
10 . കുപ്പിയുടെ ചുവട്ടില്‍ മഞ്ഞള്‍പ്പൊടി വിതറിയ ശേഷം ഉള്ളില്‍ പച്ചമുളക് ഇട്ടു വായു കടക്കാത്തവിധം അടച്ചു വെച്ചാല്‍ മുളക് വാടിപോകില്ല . 
സോഫി & നാജി 


അത്തിക്ക തോരന്‍






ചേരുവ
അത്തിക്ക             : 10 എണ്ണം
തേങ്ങ                :  ഒന്നിന്‍റെ പകുതി
തുവരപരിപ്പ്‌           : ഒരുപിടി
ചുവന്ന ഉള്ളി           : 10എണ്ണം
ഉപ്പ്                  :ആവശ്യത്തിനു
മഞ്ഞള്‍പ്പൊടി           : കാല്‍ സ്പൂണ്‍
പച്ചമുളക്              : 2 എണ്ണം

പാചകം ചെയ്യുന്ന വിധം
അത്തിക്ക രണ്ടായി മുറിക്കുക , വൃത്തിയാക്കിയ അത്തിക്ക തിളച്ച വെള്ളത്തില്‍ ഇടുക . വളരെ ചെറിയ കഷ്ണങ്ങലാക്കി തോരന്റെ പരുവത്തില്‍ ചതച്ചെടുക്കുക. അടുത്തത് തുവരപ്പരിപ്പ് വേവിക്കുക. ചീനച്ചട്ടിയില്‍ അല്‍പം എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക . തേങ്ങ ചുവന്നുള്ളി മഞ്ഞള്‍പ്പൊടി പച്ചമുളക് ചതച്ചതും അത്തിക്കയും കൂടി കൂട്ടി യോജിപ്പിച്ചു അഞ്ചു മിനിറ്റ് ആവിയില്‍ വേവിക്കുക . അതിനുശേഷം ചൂടോടെ വിളമ്പാം .
-സോഫി & നാജി-


Wednesday, May 11, 2016

ചീരക്കറി




INGREDIENTS

1. ചീര         - അഞ്ചു ചുവടു
2. കടുക്     -  കാല്‍ ടീ സ്പൂണ്‍
3. പച്ചമുളക്   -  രണ്ടെണ്ണം
4. മഞ്ഞള്‍ പോടീ   -  കാല്‍ ടീ സ്പൂണ്‍
5. മുളക് പോടീ   -   വളരെ  കുറച്ചു
6. ചെറിയ ഉള്ളി  അഞ്ചെണ്ണം
7 തേങ്ങാ പീര   -   അര കപ്പു
ഉപ്പു  ആവശ്യത്തിനു ഉപ്പും  മഞ്ഞള്‍ പൊടിയും മുളക് പൊടിയും അരിഞ്ഞ ചീരയുമായി തിരുമ്മി പിടിപ്പിക്കുക.  ചീന ചട്ടി  ചൂടാക്കുക. ഓയില്‍  ഒഴിച്ച് കടുക് പൊട്ടിക്കുക  അതിലേക്കു ഉള്ളി , പച്ചമുളക് ഇവ ഇട്ടു  വഴറ്റുക . തേങ്ങാ പീര  ഇട്ടതിനുശേഷം  തിരുമ്മി വെച്ചിരിക്കുന്ന  ചീരയില  ഇട്ടു  നന്നായി  ഇളക്കുക . ചേരുവകള്‍  നന്നായി  ചേര്‍ന്നതിനു ശേഷം  അഞ്ചു മിനിട്ട്  സമയം  വേവാനായി  മൂടി വെക്കുക .



Wednesday, May 4, 2016

മുട്ടകൊണ്ട് ഉണ്ടാക്കിയ ഉപ്പുമാ ( Egg uppumaa )






ENGREDIENTS

1.  റവ വറുത്തത് - 2 GLASS

2 പച്ചമുളക്  - 4 NOS

3. ഇഞ്ചി      -  SMALL PIECE

4.  വെള്ളം   -   2 GLASS

5.  കടുക്        -   1/4 TEASPOON

6. EGG    -  2 NOS

7.  കറിവേപ്പില  - പത്ത് ഇതള്‍

8.. ഉപ്പു  -  ആവശ്യത്തിന്

9.  സബോള  -  ഒരെണ്ണം

10 butter  small  quantity

തയ്യാറാക്കുന്ന വിധം 
 അടുപ്പത്ത്  ഇരിക്കുന്ന  പാത്രത്തിലേക്ക്  ബട്ടര്‍  ഇട്ടു  ഉരുകിയത്തിനു ശേഷം കടുക്  പൊട്ടിക്കുക .  അരിഞ്ഞ സബോള , പച്ചമുളക് , ഇഞ്ചി , ഇവ  ഇട്ടു നന്നായി  ചെറുതീയില്‍  വഴറ്റുക . സബോള  ബ്രൌണ്‍  കളര്‍  ആയതിനു ശേഷം കോഴിമുട്ട  പൊട്ടിച്ചു  ഇട്ടു  നന്നായി ഇളക്കുക . രണ്ടു  ഗ്ലാസ്  വെള്ളം  ഒഴിക്കുക . വെള്ളം  തിളച്ചതിനു ശേഷം കറിവേപ്പില ഇടുക .  ആവശ്യത്തിനു  ഉപ്പു  ഇടുക . അതിലേക്കു  ഒരു ഗ്ലാസ്  വറുത്ത റവ ഇടുക. നന്നായി  ഇളക്കി  പാകമായതിന് ശേഷം  പകര്‍ന്നു  വെക്കുക .

തയ്യാറാക്കിയത് -  ബിനു മായപ്പള്ളില്‍


Monday, November 24, 2014





ശക്തമായ തൊണ്ട വേദനക്കും ചുമക്കും .., അതി ശക്തമായ മരുന്ന് .
ഒരു വെളിതുള്ളി അല്ലി കൂടെ ഒരു ഗ്ലാസ്‌ ചായയും ചെറു ചൂടോടെ .
വെളുത്തുള്ളി അല്ലി ഒരെണ്ണം ചവച്ചു അരച്ച് തിന്നുക. കൂടെ ചായ ചെറു ചൂടോടെ കുടിക്കുക. അഞ്ച് മിനീട്ടിനകം ചുമയും വേദനയും തീരും .
കാരണം - വെളുതുള്ളി യില്‍ ധാരാളം ആന്റി ബയോട്ടിക്കുകള്‍ അടങ്ങിയിരിക്കുന്നു.ചുമയുടെ സക്തി അനുസരിച്ച് .., വെളുത്തുള്ളി യുടെ അല്ലി ഒന്നിനു പകരം രണ്ടോ മൂന്നോ ആകാം
മൂന്ന് ദിവസം തുടര്‍ച്ചയായി കഴിക്കണം.

എല്ലാ കൂട്ടുകാര്‍ക്കും ഈ മരുന്ന് ഒരു ആശ്വാസം ആകുമെന്ന് ആശംസിക്കുന്നു.

Friday, January 31, 2014

മില്‍ക്ക് - ബൊക്ക





മില്‍ക്ക് ബൊക്ക 



കുട്ടികള്‍ക്കും പ്രായമുല്ലവര്‍ക്കും ഒരുപോലെ കഴിക്കാന്‍ പറ്റുന്ന ഒരു സമീകൃത ആഹാരം .ഉന്മേഷവും ഊര്‍ജ്ജസ്വലതയും  ആണ് ഇതിന്റെ പ്രത്യേകത .


ചേരുവകള്‍  - ആറു പേര്‍ക്ക് കഴിക്കാന്‍ പറ്റുന്നത്


white oats                             4  spoon 

corn flakes                              50 gm

sugar                                     6 poon

milk                                         one ltre.

തയ്യാറാക്കുന്ന വിധം .

ചേരുവകള്‍ എല്ലാം പാല് കാച്ചുന്ന പാത്രത്തില്‍ സമയമായി ലയിപ്പിച്ചു , അടുപ്പത്തു വക്കുക . തിളക്കുന്നതനുസരിച്ചു , ഇളക്കി കൊണ്ടിരിക്കുക . ഏലക്ക പൊടിചത് 1/2 ടി സ്പൂണ്‍ ഇടുക . വീണ്ടും ഇളക്കുക . പത പോങ്ങുമ്പോള്‍ തീ കെടുത്തുക . അടുപ്പത്തു നിന്ന് വാങ്ങി വക്കുക . ചെറുചൂടോടെ ഉപയോഗിക്കുക .


wishes..


prepared by   -   binu mayappallil.