Tuesday, February 28, 2017

അത്തിക്ക തോരന്‍






ചേരുവ
അത്തിക്ക             : 10 എണ്ണം
തേങ്ങ                :  ഒന്നിന്‍റെ പകുതി
തുവരപരിപ്പ്‌           : ഒരുപിടി
ചുവന്ന ഉള്ളി           : 10എണ്ണം
ഉപ്പ്                  :ആവശ്യത്തിനു
മഞ്ഞള്‍പ്പൊടി           : കാല്‍ സ്പൂണ്‍
പച്ചമുളക്              : 2 എണ്ണം

പാചകം ചെയ്യുന്ന വിധം
അത്തിക്ക രണ്ടായി മുറിക്കുക , വൃത്തിയാക്കിയ അത്തിക്ക തിളച്ച വെള്ളത്തില്‍ ഇടുക . വളരെ ചെറിയ കഷ്ണങ്ങലാക്കി തോരന്റെ പരുവത്തില്‍ ചതച്ചെടുക്കുക. അടുത്തത് തുവരപ്പരിപ്പ് വേവിക്കുക. ചീനച്ചട്ടിയില്‍ അല്‍പം എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക . തേങ്ങ ചുവന്നുള്ളി മഞ്ഞള്‍പ്പൊടി പച്ചമുളക് ചതച്ചതും അത്തിക്കയും കൂടി കൂട്ടി യോജിപ്പിച്ചു അഞ്ചു മിനിറ്റ് ആവിയില്‍ വേവിക്കുക . അതിനുശേഷം ചൂടോടെ വിളമ്പാം .
-സോഫി & നാജി-


No comments:

Post a Comment