Tuesday, February 28, 2017

പച്ചക്കറി ഉപയോഗിക്കുമ്പോള്‍





1 . ഉള്ളി , വെളുത്തുള്ളി എന്നിവ അല്‍പസമയം വെള്ളത്തിലിട്ടു വെച്ചാല്‍ പെട്ടെന്ന് തൊലി കളയാന്‍ സാധിക്കും.
2 . സവാള അരിയുന്നതിന് മുന്‍പ് രണ്ടായി മുറിച്ചു തണുത്ത വെള്ളത്തില്‍ അഞ്ചു മിനിറ്റു മുക്കിവെച്ചാല്‍  അരിയുമ്പോള്‍ കണ്ണില്‍നിന്നു വെള്ളം വരികയില്ല . 
3 . ഉരുളക്കിഴങ്ങ് പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ഒഴിച്ചാല്‍ കിഴങ്ങിന്റെ വെളുത്ത നിറം പോകാതിരിക്കും .
4. കട്ടിംഗ് ബോര്‍ഡില്‍ വെള്ള വിനാഗിരി തേച്ചു അതില്‍ വെച്ച് ഉള്ളി അരിഞ്ഞാല്‍ കണ്ണുനീര്‍ വരില്ല.
5. വെണ്ടയ്ക്ക പാകം ചെയ്യുമ്പോള്‍ വഴുവഴുപ്പുണ്ടാകതിരിക്കാന്‍ വഴറ്റുമ്പോള്‍ ഒരു കഷ്ണം കുടംപുളി അതില്‍ ഇടുക.
6 . പച്ചക്കറികള്‍ അരിയുന്നതിന് മുന്‍പ് വിനാഗിരി ഒഴിച്ച് കഴുകുക 
7 . പച്ചക്കറികള്‍ അടച്ചുവെച്ചു അധികം വേവിക്കാതെ എടുത്താല്‍ പോഷകാംശങ്ങള്‍ നഷ്ടപ്പെടതിരിക്കും .
8 . നാരങ്ങാ ചൂടുവെള്ളത്തില്‍ ഇട്ടശേഷം പിഴിഞ്ഞാല്‍ കൂടുതല്‍ നീര് കിട്ടും .
9 . പച്ചമുളക് പഴുത്തു പോകാതിരിക്കാന്‍ ഞെട്ട് നുള്ളിക്കളയുക .
10 . കുപ്പിയുടെ ചുവട്ടില്‍ മഞ്ഞള്‍പ്പൊടി വിതറിയ ശേഷം ഉള്ളില്‍ പച്ചമുളക് ഇട്ടു വായു കടക്കാത്തവിധം അടച്ചു വെച്ചാല്‍ മുളക് വാടിപോകില്ല . 
സോഫി & നാജി 


No comments:

Post a Comment