INGREDIENTS
1. ചീര - അഞ്ചു ചുവടു
2. കടുക് - കാല്‍ ടീ സ്പൂണ്‍
3. പച്ചമുളക് - രണ്ടെണ്ണം
4. മഞ്ഞള്‍ പോടീ - കാല്‍ ടീ സ്പൂണ്‍
5. മുളക് പോടീ - വളരെ കുറച്ചു
6. ചെറിയ ഉള്ളി അഞ്ചെണ്ണം
7 തേങ്ങാ പീര - അര കപ്പു
ഉപ്പു ആവശ്യത്തിനു ഉപ്പും മഞ്ഞള്‍ പൊടിയും മുളക് പൊടിയും അരിഞ്ഞ ചീരയുമായി തിരുമ്മി പിടിപ്പിക്കുക. ചീന ചട്ടി ചൂടാക്കുക. ഓയില്‍ ഒഴിച്ച് കടുക് പൊട്ടിക്കുക അതിലേക്കു ഉള്ളി , പച്ചമുളക് ഇവ ഇട്ടു വഴറ്റുക . തേങ്ങാ പീര ഇട്ടതിനുശേഷം തിരുമ്മി വെച്ചിരിക്കുന്ന ചീരയില ഇട്ടു നന്നായി ഇളക്കുക . ചേരുവകള്‍ നന്നായി ചേര്‍ന്നതിനു ശേഷം അഞ്ചു മിനിട്ട് സമയം വേവാനായി മൂടി വെക്കുക .
No comments:
Post a Comment