Monday, May 23, 2016
Wednesday, May 11, 2016
ചീരക്കറി
INGREDIENTS
1. ചീര - അഞ്ചു ചുവടു
2. കടുക് - കാല് ടീ സ്പൂണ്‍
3. പച്ചമുളക് - രണ്ടെണ്ണം
4. മഞ്ഞള്‍ പോടീ - കാല് ടീ സ്പൂണ്‍
5. മുളക് പോടീ - വളരെ കുറച്ചു
6. ചെറിയ ഉള്ളി അഞ്ചെണ്ണം
7 തേങ്ങാ പീര - അര കപ്പു
ഉപ്പു ആവശ്യത്തിനു ഉപ്പും മഞ്ഞള്‍ പൊടിയും മുളക് പൊടിയും അരിഞ്ഞ ചീരയുമായി തിരുമ്മി പിടിപ്പിക്കുക. ചീന ചട്ടി ചൂടാക്കുക. ഓയില്‍ ഒഴിച്ച് കടുക് പൊട്ടിക്കുക അതിലേക്കു ഉള്ളി , പച്ചമുളക് ഇവ ഇട്ടു വഴറ്റുക . തേങ്ങാ പീര ഇട്ടതിനുശേഷം തിരുമ്മി വെച്ചിരിക്കുന്ന ചീരയില ഇട്ടു നന്നായി ഇളക്കുക . ചേരുവകള്‍ നന്നായി ചേര്‍ന്നതിനു ശേഷം അഞ്ചു മിനിട്ട് സമയം വേവാനായി മൂടി വെക്കുക .
Wednesday, May 4, 2016
മുട്ടകൊണ്ട് ഉണ്ടാക്കിയ ഉപ്പുമാ ( Egg uppumaa )
ENGREDIENTS
1. റവ വറുത്തത് - 2 GLASS
2 പച്ചമുളക് - 4 NOS
3. ഇഞ്ചി - SMALL PIECE
4. വെള്ളം - 2 GLASS
5. കടുക് - 1/4 TEASPOON
6. EGG - 2 NOS
7. കറിവേപ്പില - പത്ത് ഇതള്‍
8.. ഉപ്പു - ആവശ്യത്തിന്
9. സബോള - ഒരെണ്ണം
10 butter small quantity
തയ്യാറാക്കുന്ന വിധം
അടുപ്പത്ത് ഇരിക്കുന്ന പാത്രത്തിലേക്ക് ബട്ടര്‍ ഇട്ടു ഉരുകിയത്തിനു ശേഷം കടുക് പൊട്ടിക്കുക . അരിഞ്ഞ സബോള , പച്ചമുളക് , ഇഞ്ചി , ഇവ ഇട്ടു നന്നായി ചെറുതീയില്‍ വഴറ്റുക . സബോള ബ്രൌണ്‍ കളര്‍ ആയതിനു ശേഷം കോഴിമുട്ട പൊട്ടിച്ചു ഇട്ടു നന്നായി ഇളക്കുക . രണ്ടു ഗ്ലാസ് വെള്ളം ഒഴിക്കുക . വെള്ളം തിളച്ചതിനു ശേഷം കറിവേപ്പില ഇടുക . ആവശ്യത്തിനു ഉപ്പു ഇടുക . അതിലേക്കു ഒരു ഗ്ലാസ് വറുത്ത റവ ഇടുക. നന്നായി ഇളക്കി പാകമായതിന് ശേഷം പകര്‍ന്നു വെക്കുക .
തയ്യാറാക്കിയത് - ബിനു മായപ്പള്ളില്‍
Subscribe to:
Posts (Atom)